മല്ലപ്പള്ളി: ആനിക്കാട്ട് പഞ്ചായത്തിൽ ഇനിയും ഞാൻ ഒഴുകട്ടെ പദ്ധതിക്ക് തുടക്കമായി. മൂന്നാം വാർഡിലെ വിലങ്ങുപാറ തോടിന്റെ നവീകരണം പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സി.സി പ്രേംസി, ജ്ഞാനസുതൻ, രാഘവൻ, ജാൻസി എന്നിവർ പ്രസംഗിച്ചു.