പത്തനംതിട്ട: 'യഹൂദിയായിലെ ഒരു ഗ്രാമത്തിൽ...' കരോൾ പാട്ടിനൊപ്പം പാടിയും കേക്ക് മുറിച്ചും കുഞ്ഞു കഥകൾ കേട്ടും വയലത്തല ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ ക്രിസ്മസ് ആഘോഷിച്ചു. മലങ്കര കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം മുപ്പതോളം കുട്ടികൾക്ക് പുതിയ അനുഭവമായി. നൈനാൻ പുന്നവേലിയുടെ നേതൃത്വത്തിൽ വോയ്സ് ഒാഫ് സെറാഥിം ആണ് ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചത്.

ആഘോഷം ഇലന്തൂർ ബ്ളാേക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടനം ചെയ്തു. കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് റോയ്സ് മല്ലശേരി അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫെയർ സെന്റർ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. ചെറുകോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ എബ്രഹാം, അസോസിയേഷൻ ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ, കൺവീനർ മാത്യുസൺ പി.തോമസ്, അംഗങ്ങളായ ബി.സാം മാത്യു, ജോർജ് ഫിലിപ്പ്, സാം സി. കോശി, സാം പാറപ്പാട്ട്, എ.ടി.ജോൺ, ചിൽഡ്രൻസ് ഹോം സൂപ്രണ്ട് വി.ലതിക എന്നിവർ സംസാരിച്ചു.