കോഴഞ്ചേരി : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് എ.കെ.എസ്.ടി.യു (ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ) ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം ജനുവരി 10,11 തീയതികളിൽ അടൂർ ഗവ. യു.പി. സ്‌കൂളിൽ നടക്കും. പ്രസിഡന്റ് കെ.എ. തൻസീർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. മോഹനൻ, പി.എസ്. ജീമോൻ, പി.കെ.സുശീൽകുമാർ, കെ.സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.