adr
എണ്പത്തിയേഴാമത്‌ ശിവഗിരി തീര്ത്ഥാടന ത്തോട് അനുബന്ധിച്ചു അടൂർ എസ്സ് എൻ ഡി പി പ്രാർത്ഥന മണ്ഡപത്തിൽ നടന്ന പീതാംബര ദീക്ഷ ചക്കുപള്ളം ശ്രീ നാരായണആശ്രമ മഠത്തിപതി ശ്രീമത്‌ ഗുരു പ്രസാദം സ്വാമികൾ നിർവഹിക്കുന്നു .

അടൂർ :അജ്ഞതയിൽ നിന്ന് അറിവിലേക്കുള്ള യാത്രയാണ് ശിവഗിരി തീർത്ഥാടനമെന്ന് ചക്ക്പള്ളം ശ്രീനാരായണാശ്രമം മഠാധിപതി ഗുരു പ്രകാശം സ്വാമികൾ. അടൂർ എസ്.എൻ.ഡി.പി പ്രാർത്ഥന ഹാളിൽ നടന്ന ശിവഗിരി തീർത്ഥാടന സംഗമവും പീതാംബര ദീക്ഷയിലും അനുഗ്രഹ പ്രഭാക്ഷണം നടത്തുകയായിരുന്നു അദ്ദേഹം.പരസ്പരം പോരടിക്കുന്ന ലോകത്തെ ഇനി നാരായണ ദർശനങ്ങളാണ് നയിക്കേണ്ടതെന്നും ആ ദർശനങ്ങൾ ലോകത്തെ ശാന്തിയിലേക്കു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻകാല പദയാത്രികരെ എസ്.എൻ ഡി.പി യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ ആദരിച്ചു.യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുജിത് മണ്ണടി എസ്.എൻ.ഡി.പി വനിതാ സംഘം താലൂക്ക് കൺവീനർ സുജ മുരളി,അജു വിജയ് എന്നിവർ സംസാരിച്ചു.യൂണിയൻ കൺവീനർ മണ്ണടി മോഹനൻ സ്വാഗതവും വനിതാ സംഘം ചെയർ പേഴ്സൺ ജയകുമാരി കൃതജ്ഞതയും രേഖപ്പെടുത്തി.