തിരുവല്ല: ഏറെക്കാലമായി പായലും പോളയും നിറഞ്ഞു മലിനമായിക്കിടന്ന ചന്തത്തോട് ശുചീകരിക്കുന്ന ജോലികൾ തുടങ്ങി. നഗരസഭയുടെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിൽ ഇനി ഞാനൊഴുകട്ടെ പദ്ധതിയുടെ ഭാഗമായി നടന്ന ശുചീകരയജ്ഞം മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, കൗൺസിലർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ,റസിഡന്റ്‌സ് അസോസിയേഷനുകൾ,കുടുംബശ്രീ പ്രവർത്തകർ, മറ്റു സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ പങ്കാളികളായി.