റാന്നി: സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം സെക്രട്ടറി അഡ്വ.മനോജ് ചരളേൽ ഉദ്ഘാടനം ചെയ്തു. ടി.പി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.ടി.ലാലച്ചൻ,സുരേഷ് ജേക്കബ്,എം.വി പ്രസന്നകുമാർ, പ്രകാശ് പി.സാം,സജിമോൻ കടയനിക്കാട്,തെക്കേപ്പുറം വാസുദേവൻ,ജെയിംസ് ജോൺ,എ.ജി ഗോപകുമാർ,ജോജോ കോവൂർ എന്നിവർ പ്രസംഗിച്ചു.പ്രകടനത്തിന് ടി.പി അജി,അനിൽ വടശേരിക്കര,ടി.ടി തങ്കച്ചൻ,വിപിൻ റാന്നി,സന്തോഷ് കുമാർ,അനീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.