പത്തനംതിട്ട : പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ മതേതരത്വ കൂട്ടായ്മകൾ നടത്തുമെന്ന് ജില്ലാ യു.ഡി.എഫ് കൺവീനർ പന്തളം സുധാകരൻ അറിയിച്ചു.
പത്തനംതിട്ടയിൽ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, കോന്നിയിൽ യു.ഡി.എഫ് ചെയർമാൻ വിക്ടർ ടി.തോമസ്, അടൂരിൽ യു.ഡി.എഫ് കൺവീനർ പന്തളം സുധാകരൻ, തിരുവല്ലയിൽ കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ.എം.രാജു, റാന്നിയിൽ മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുൾ റഹ്മാൻ എന്നിവർ ഉദ്ഘാടനം ചെയ്യും.