വി.കോട്ടയം: എസ്.എൻ.ഡി.പി യോഗം 269ാം വി.കോട്ടയം ശാഖയിലെ പ്രതിഷ്ഠാദിന മഹോത്സവം ഇന്നും 41ഭജന സമാപനം 27നും നടക്കും. ഇന്ന് പുലർച്ചെ അഞ്ചിന് പ്രഭാത കീർത്തനം. തുടർന്ന് വളളിക്കോട് വിനോദ് ശാന്തിയുടെ നേതൃത്വത്തിൽ ഗണപതിഹോമം, കലശപൂജ, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുസ്തുതി, വിളക്ക്പൂജ. ഉച്ചയ്ക്ക് 12ന് അന്നദാനം. വൈകിട്ട് നാലിന് ഘോഷയാത്ര പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഫ്ളാഗ് ഒഫ് ചെയ്യും. ചെന്നീർക്കര എസ്.എൻ.ഡി.പി എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ബാൻഡ് മേളം നടത്തും. രാത്രി 7.30ന് സമ്മേളനവും സമ്മാനദാനവും എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ഡി.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് സമ്മാനദാനം നിർഹിക്കും.ശാഖാ പ്രസിഡന്റ് സി.എൻ.ഗോപിനാഥൻ അദ്ധ്യക്ഷത വഹിക്കും. ഉത്സവ കമ്മറ്റി ചെയർമാൻ ശ്രീഭവനം ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർ പ്രസന്നകുമാർ, പ്രമാടം പഞ്ചായത്തംഗം സജിത അജി, വനിതാസംഘം പ്രസിഡന്റ് ശ്യാമളരാജൻ, ശാഖാ സെക്രട്ടറി കെ.പി.ലിജു എന്നിവർ സംസാരിക്കും.
41ഭജന സമാപനം 27ന് രാവിലെ എട്ടരയ്ക്ക് ഗുരുഭാഗവത പാരായണത്തോടെ ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. രണ്ടരയ്ക്ക് ഗുരുപ്രഭാഷണം. വൈകിട്ട് 6.45ന് ഭജന. 7.15ന് ശാഖയിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ.