പത്തനംതിട്ട : പറക്കോട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള 109 അംഗൻവാടികൾക്ക് 2019-20 സാമ്പത്തിക വർഷത്തെ അംഗൻവാടി പ്രീ സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുളള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. കൂടുതൽ വിവരങ്ങൾക്ക് പറക്കോട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസുമായി പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടുക. ഫോൺ : 04734 216444, 8281999129.