പന്തളം: പന്തളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിലും എപ്പിസ്‌ക്കോപ്പൽ സഭകളുടെ സഹകരണത്തിലും ബുധനാഴ്ച പന്തളത്ത് സംയുക്ത ക്രിസ്മസ് റാലിയും പൊതുസമ്മേളനവും നടത്തും. വൈകിട്ട് 3.30ന് മുട്ടാർ സെന്റ് ജോർജ് നഗറിൽനിന്നും സംയുക്ത ക്രിസ്മസ് റാലി ആരംഭിക്കും.റാലിയുടെ ഉദ്ഘാടനം പന്തളം സർക്കിൾ ഇൻസ്‌പെക്ടർ ഇ.ഡി.ബിജു നിർവഹിക്കും. 5ന് കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനം മിസോറാം ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.ജോൺ ഡാനിയേൽ കോർ എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും.മലങ്കര കാതോലിക്കാ സഭ മാവേലിക്കര രൂപ താദ്ധ്യക്ഷൻ ഡോ.ജോഷ്വാമാർ ഇഗ്നാത്തിയോസ് മെത്രാപ്പോലിത്ത ക്രിസ്മസ് സന്ദേശം നൽകും. ആന്റോ ആറ്റണി എം.പി, ചിറ്റയം ഗോപകുമാർ എം.എൽ.എ പന്തളം നഗരസഭാ അദ്ധ്യക്ഷ ടി.കെ.സതി എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിനു ശേഷം മുട്ടം ശാലോം മാർത്തോമ്മാ ഇടവക ഗായക സംഘംത്തിന്റെ ക്രിസ്മസ് ക്വയറുനടത്തുമെന്ന് ഡോ.നൈനാൻ വി.ജോർജ്,ബാബു പീടികയിൽ,ബന്നി മാത്യു പുതിയ വിട്ടിൽ എന്നിവർ അറിയിച്ചു.