പന്തളം : മങ്ങാരം ചൈതന്യ റസിഡൻസ് അസോസിയേഷന്റെ 7-ാമത് വാർഷികാഘോഷം പന്തളം നഗരസഭ അദ്ധ്യക്ഷ ടി.കെ.സതി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് എം.വിശ്വനാഥന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മുതിർന്ന പൗരന്മാരെയും മികച്ച കർഷകരെയും ടി.കെ.സതി പൊന്നാട അണിയിച്ചു.ശിശുക്ഷേമ സമിതി നടത്തിയ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടീയ കെ.ഷിഹാദ് ഷിജുവിനെ പന്തളം നഗരസഭ കൗൺസിലർ വി.വി വിജയകുമാർ ഉപഹാരം നല്കി. കായിക മത്സര വിജയികൾക്ക് ചൈതനൃ റസിഡൻസ് അസോസിയേഷൻ രക്ഷാധികാരി കെ.എഎച്ച് ഷിജു സമ്മാനദാനം നിർവഹിച്ചു.കെ.ഡി.ശശീധരൻ,രത്നമണി സുരേന്ദ്രൻ, പി.കെ.ഗോപി.എസ്.സിജു എസ്.എം.സുലൈമാൻ എന്നിവർ പ്രസംഗിച്ചു.