പന്തളം:പെരുമ്പുളിക്കൽ കുളവളിപാടശേഖരത്തിൽ കക്കൂസ് മാലിന്യങ്ങൾ ഒഴുക്കുന്നതായി പരാതി. ദുർഗന്ധം കാരണം പരിസരവാസികൾ ദുരിതത്തി​ലാണ്. കരമ്പാല ​​കീരുകുഴി റോഡിന്റെ സെഡിലുള്ള വയലിലേക്കാണ് ഒഴുക്കു​ന്നത്. ഇതിനാൽ ഈ റോന്ധിലൂടെ യാത്ര ചെ​യ്യുന്നുവരും ദുരിതം അനുഭവിക്കുകയാണ്. പൊലീസ് പെട്രോ​ളിംഗ് അടക്കം ഉളളനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഘു പെരുമ്പുളിക്കലിന്റെ നേതൃത്വത്തിൽ വാ​മൂടികെട്ടി പന്തളം പൊലീസ് സ്റ്റേഷനിലേക്ക് മൂന്നു മാസങ്ങൾക്ക് മുമ്പ് മാർച്ച് നടത്തിയിരുന്നു.എന്നിട്ടും അധികൃതർ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.