പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ സായാഹ്ന ധർണ എ.ഐ.സി.സി അംഗം പി.മോഹൻ രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. കോശി മാണി, പി.എസ് വിനോദ് കുമാർ, അജിൻ ഐപ്പ് ജോർജ്, ഷിബു മണ്ണടി, കെ. അജിത്ത്, തുളസിരാധ, കെ.ജി റോയ്, അൻവർ ഹുസൈൻ, ബിജു ശാമുവൽ, ഷൈനു സാമുവൽ, യു. അനില, സി. പ്രശാന്ത് കുമാർ, സി.എസ് മനോജ് കുമാർ, അബു കോശി, തോമസ് ആങ്ങമുഴി, ഡോൺ ഡി. ഫെർണാണ്ടസ്, ജോർജ് കുട്ടി എന്നിവർ സംസാരിച്ചു.