പന്തളം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഡി.വൈ.എഫ് ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തളം ടൗണിൽ രാപ്പകൽ മതേതര കൂട്ടായ്മ സംഘടിപ്പിച്ചു.കൊല്ലം ഉമയനല്ലൂർ ജുമാ മസ്ജിദ് ഇമാം സുലൈമാൻ ധാരിമി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എച്ച്.ശ്രീഹരിയുടെ അദ്ധ്യക്ഷത വഹിച്ചു. സാമൂഹത്തിന്റെ വിവിധ തുറയിലുള്ളവർ കൂട്ടായ്മക്ക് അഭിവാദ്യം അർപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 5ന് ആരംഭിച്ച കൂട്ടായ്മ ഞായറാഴ്ച രാവിലെ 9ന് സമാപിച്ചു.റഷീദ് അലി മൗലവി,ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ആർ.മനു, മുൻ എം.എൽ.എ പി.കെ.കുമാരൻ, ഇ.ഫസൽ,വി.കെ.മുരളി,നാടൻ പാട്ട്കാരി പ്രസീദ ചാലക്കുടി,കവി.ഉണ്ണികൃഷ്ണൻ പൂഴിക്കാട്,ഉദയൻ പനങ്ങാട്, എ.ഗോകുലേന്ദ്രൻ,റഹ്മത്തുള്ളഖാൻ,അഡ്വ.മറിയാമ്മ തോമസ്,എച്ച്.നവാസ്,ബി.പ്രദീപ്,അനിൽ പനങ്ങാട്,സി.രാഗേഷ്,പ്രദീപ് വർമ്മ,വി.പി.രാജേശ്വരൻ നായർ,എസ്.ഷെഫീഖ് എന്നിവർ സംസാരിച്ചു.കൂട്ടായ്മയിൽ കവിതാലാപനവും നാടൻ പാട്ടും നടന്നു.സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.ബി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.പന്തളം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എൻ.സി.അഭിഷ്,ഷാനവാസ്, കെ.വി.ജൂബൻ,ചന്ദ്രലാൽ,എം.കെ.സുജിത്ത്,ഹരി,അഖിൽ,ശ്രീജിത്ത് എന്നിവർ നേതൃത്വം നല്കി.