പത്തനംതിട്ട :ജില്ലയിൽ ക്രിസ്മസ് വിപണി കീഴടക്കാൻ വിവിധ ഇനം കേക്കുകൾ എത്തിത്തുടങ്ങി.

ചോക്കോ ട്രഫിൾ,ചോക്കോ ചിപ്, മോണ്ട് ബ്ലാക്ക്,മാങ്കോ ഗാത്തോ,റെഡ് വെൽവെറ്റ്,വനില കസ്റ്റാർഡ്, ചോക്കോബാർ തുടങ്ങി ഇങ്ങനെ പോകുന്നു ഓരോ ഇനങ്ങളും. പലതിനും കിലോയ്ക്ക് 550 രൂപ മുതൽ 1200 രൂപ വരെയാണ് വില.സ്നിക്കേഴ്സ് ചോക്കലേറ്റിന്റെ ആരാധകർക്കായി സ്നിക്കേഴ്സ് കേക്കും വിപണിയിലുണ്ട്.കിലോ 900 രൂപയാണ് വില.ഈ ആഴ്ചയോടെ കേക്കുകൾ സജീവമാകുമെന്ന് വ്യാപാരികൾ പറയുന്നു.

പ്ലംകേക്കിന് ആരാധകർ ഏറെ...

പ്ലം കേക്കും മാർബിൾ കേക്കും ഒപ്പത്തിനൊപ്പം എത്തിയിട്ടുണ്ട്. വ്യത്യസ്ത രുചികളിൽ റിച്ച്, ഗീ, ഐറിഷ്, ചോക്കോ. ഡേറ്റ്സ് ആൻഡ് നട്ട്സ്, കാരറ്റ്, പൈനാപ്പിൾ തുടങ്ങിയ രുചികളിൽ പ്ലം കേക്കുകൾ വിപണി കീഴക്കാൻ എത്തി കഴിഞ്ഞു. ക്രിസ്മസ് വിപണിയിൽ പ്ലം കേക്കിനാണ് ആരാധകർ എന്നാണ് വ്യാപാരികൾ പറയുന്നത്.കിലോ 180 മുതൽ 360, 400, 600 രൂപവരെ വിലയുള്ള പ്ലം കേക്കുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. പ്രമേഹ രോഗികൾക്കായി ഷുഗർ ഫ്രീ കേക്കുകളും വിപണിയിൽ ഉണ്ട്. കിലോയ്ക്ക് 200 രൂപ മുതലുള്ള കേക്കുകൾ വിപണിയിൽ ലഭ്യമാണ്.

പ്രളയത്തിന് ശേഷമുള്ള രണ്ട് ക്രിസ്മസിലും വിപണി വ്യാപാരികൾക്ക് വലിയ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴും പൂർണമായും കരകയറാൻ സാധിച്ചിട്ടില്ല.

വ്യാപാരി

(പത്തനംതിട്ട)

പ്ലംകേക്ക് വിപണിയിലെ വില

കിലോ 180 മുതൽ 360, 400, 600 രൂപവരെ

ഷുഗർഫ്രീ കേക്കുകൾ - 200

പ്ലം കേക്കുകൾ16 ദിവസത്തോളവും ഫ്രൂട്ട് കേക്കുകൾ 10 ദിവസവും ഫ്രഷ് കേക്ക് 3 ദിവസവും കേടാകാതെ ഇരിക്കും.