തിരുവല്ല: ദക്ഷിണാഫ്രിക്കയിൽ എം.പി.എൽ. ആയി തിരഞ്ഞെടുക്കപ്പെട്ട അനിൽകുമാർ കേശവത്തെ തിരുവല്ല പൗരാവലിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മാത്യു ടി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യഷൻ ചെറിയാൻ പോളചിറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.പ്രതാപചന്ദ്രവർമ്മ, ബാബു തിരുവല്ല, രാധാകൃഷ്ണൻ വേണാട്ട്, ജിജീഷ് കുമാർ, ജി. വിനു കണ്ണഞ്ചിറ, നരേന്ദ്രൻ ചെമ്പകവേലിൽ, മോഹൻദാസ് പുത്തൂർ എന്നിവർ പ്രസംഗിച്ചു.