പന്തളം:പൂഴിക്കാട് തോണ്ടുകണ്ടം ഭാഗത്ത് ശനിയാഴ്ച രാത്രി മാലിന്യം കൊണ്ടിട്ട യുവാക്കളെ വാഹനം ഉൾപ്പെടെ നാട്ടുകാർ പിടികൂടി​ പന്തളം പൊലീസിൽ ഏല്പിച്ചു.പാറ്റൂർ സ്വദേശി അനൂപിന്റെ പേരിൽ പന്തളം പൊലീസ് കേസ് എടുത്തു. കുന്നിക്കുഴിയിലെ കോഴിക്കടയിൽ ജോലിക്കാരാണ് മാലിന്യം കൊണ്ടിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇവരെകൊണ്ട് തന്നെ ഇത് മാറ്റിക്കുമെന്നും പന്തളം എസ്.ഐ നാട്ടുകാർക്ക് ഉറപ്പ് നൽകി.