തിരുവല്ല: തിരുമൂലപുരത്തെ ധന്യമാക്കിയ `ഗുരു അരങ്ങ്` ശ്രീനാരായണ കലോത്സവം സമാപിച്ചു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലോത്സവത്തിന്റെ സമാപന സമ്മേളനം മാത്യു ടി. തോമസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ സമ്മാനദാനം നടത്തി. യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ എസ്. ഉഴത്തിൽ, യോഗം അസി. സെക്രട്ടറി പി.എസ്. വിജയൻ, ഇൻസ്‌പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, ശ്രീനാരായണ എംപ്ലോയീസ് ഫോറം യൂണിയൻ ചെയർമാൻ കെ. പ്രസന്നകുമാർ, കൺവീനർ അനിൽ ചക്രപാണി, ബാലജനയോഗം കോർഡിനേറ്റർ വി.ജി. വിശ്വനാഥൻ വേട്ടവക്കോട്ട്, കുമാരി സംഘം കോർഡിനേറ്റർ ഷൈമോൾ കെ. സോമൻ, വനിതാസംഘം യൂണിയൻ കൺവീനർ സുധാഭായി, ധർമ്മസേന ചെയർമാൻ ഗിരീഷ് മല്ലപ്പള്ളി, വൈദിക സമിതി യൂണിയൻ ചെയർമാൻ ദീപു ശാന്തി, കൺവീനർ സുജിത്ത് ശാന്തി, എസ്.എൻ.വി.എസ് ഹൈസ്‌കൂൾ മാനേജർ പ്രസാദ് മുല്ലശേരി എന്നിവർ പ്രസംഗിച്ചു.