ശബരിമല: തീർത്ഥാടക മലകയറുന്നതിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തമിഴ്നാട് എറിക്കര കക്കല്ലൂർ ജാനകി രാമനാണ് ശനിയാഴ്ച രാത്രി ഒൻപതോടെ മരിച്ചത്. ഹൃദയസ്തംഭനത്തെ തുടർന്ന് പമ്പ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ബന്ധുക്കളുടെ സഹായത്തോടെ നാട്ടിലെത്തിച്ചു.