ini-njan-ozhukattea

മല്ലപ്പള്ളി: ഹരിതകേരളം മിഷന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നീർച്ചാലുകളുടെ പുനരുജ്ജീവനത്തിനായി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന ഇനി ഞാൻ ഒഴുകട്ടെ ജനകീയ കാമ്പയിന്റെ മല്ലപ്പള്ളി പഞ്ചായത്തുതല പ്രവർത്തനങ്ങൾക്ക് തുടക്കമായി. 6,7,8, 9 വാർഡുകളിലൂടെ ഒഴുകുന്ന പാറത്തോടിന്റെ വെള്ളച്ചാട്ടത്തിന്റെയും ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനംചെയ്തു.പഞ്ചായത്ത് പരിധിയിലൂടെ ഒഴുകി മണിമലയാറ്റിൽ എത്തുന്ന ടൂറിസം സാദ്ധ്യതയുള്ള പാറത്തോട് പ്രദേശത്തിന്റെ ആദ്യഘട്ട ശുചീകരണത്തിൽ ജനപ്രതിനിധികളും നാട്ടുകാരും തൊഴിലുറപ്പ്,കുടുംബശ്രീ പ്രവർത്തകരുമടക്കം നിരവധിപേർ പങ്കാളികളായി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് ഇമ്മാനുവേൽ അദ്ധ്യക്ഷത വഹിച്ചു.അംഗങ്ങളായ ബിജി വറുഗീസ്,റീനായുഗേഷ്,ജേക്കബ് തോമസ്,സെക്രട്ടറിപി.കെ.ജയൻ,അസി.സെക്രട്ടറി സാം കെ.സലാം, ഹരിതകേരളം റിസോഴ്‌സ് പേഴ്‌സൺ രാധാകൃഷ്ണൻ നായർ,സാനിട്ടറി ഇൻസ്‌പെക്ടർ ഒ.വി ജയശ്രീ,കുടുംബശ്രീ ചെയർപേഴ്‌സൺ ബിന്ദു മനോജ്,തൊഴിലുറപ്പ് ഓവർസിയർ ലിജിൻ ബാബു,മധു പുന്നാനിൽ തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ജലപ്രതിജ്ഞയെടുത്തു.