bala-sabha
മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടന്ന ബാലസഭ ശാസ്‌ത്രോത്സവം അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: കുട്ടികളിൽ ശാസ്ത്ര അവബോധം സൃഷ്ടിക്കുന്നതിന് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് കുടുംബശ്രീ ബാലസഭ ഏകദിന ശാസ്‌ത്രോത്സവം സംഘടിപ്പിച്ചു. അഡ്വ.മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷനായിരുന്നു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് ഇമ്മാനുവേൽ,അംഗങ്ങളായ ബിജി വറുഗീസ്,ജേക്കബ് തോമസ്,സെക്രട്ടറി പി.കെ.ജയൻ, അസി.സെക്രട്ടറി സാം കെ സലാം,കുടുംബശ്രീ ചെയർപേഴ്‌സൺ ബിന്ദു മനോജ്, രാജൻ എം.ഈപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.