പത്തനംതിട്ട : ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമാക്കി നടത്തിയ ഓപ്പറേഷൻ രുചി പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ബോർമകൾക്കും ബേക്കറികൾക്കുമായി 57000 രൂപ പിഴ ഈടാക്കി.
റാന്നിയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഒരു ബോർമയും ഒരു ബേക്കറിയും പൂട്ടിച്ചു.
69 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇതിൽ 15 പേർക്ക് കോംപൗണ്ടിംഗ് നോട്ടീസും 10 പേർക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകിയിട്ടുണ്ട്. തീർത്തും വൃത്തി ഹീനമായ സാഹചര്യത്തിലുള്ള സ്ഥാപനങ്ങൾക്കാണ് കോംപൗണ്ടിംഗ് നോട്ടീസ് നൽകുക. നിയമ വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്കാണ് റെക്ടിഫിക്കേഷൻ നോട്ടീസ് . മറ്റ് ജില്ലകളിലുള്ള ഫുഡ് സേഫ്റ്റി ഓഫീസർമാരാണ് ജില്ലയിൽ പരിശോധന നടത്തിയത്.
പത്ര പേപ്പർ ഉപയോഗിച്ച് ഭക്ഷണം പൊതിയുന്നതും നിലവാരം കുറഞ്ഞ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കുന്നതും തറയിൽ ഭക്ഷണ സാധനങ്ങൾ വെറുതേ ഇട്ടിരിക്കുന്നതുമാണ് കണ്ടെത്തിയത്.