24-punarjjani
മണക്കാല യു.പി.സ്‌കൂളിന് 'പുനർജ്ജനി'

അടൂർ: കോളേജ് ഒഫ് എൻജിനിയറിംഗ് അടൂർ, എൻ.എസ്.എസ് ടെക്‌നിക്കൽ സെൽ ജീവനക്കാരുടെയും നേതൃത്വത്തിൽ നടക്കുന്ന പുനർജ്ജനി സപ്തദിന ക്യാമ്പ് വിജയകരമായി തുടരുന്നു. മണക്കാല ഗവ.യു.പി.സ്‌കൂളിൽ നടക്കുന്ന പദ്ധതി പൊതുസമൂഹത്തിന് വളരെയധികം പ്രചോദനവും മാതൃകാപരവുമാണ്.ക്യാമ്പിന്റെ ഭാഗമായിട്ട് സ്‌കൂൾ അറ്റകുറ്റപണി, ഫർണീച്ചർ പെയിന്റിംഗ് എന്നിവയാണ് യൂണിറ്റിലെ 93 ഓളം വരുന്ന വിദ്യാർത്ഥികൾ ഏറ്റെടുത്തിരിക്കുന്നത്. 20ന് തുടങ്ങിയ ക്യാമ്പിന്റെ ഉദ്ഘാടനം ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷൈല റെജി നിർവഹിച്ചു.ഏറത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലേന്ദ്ര നാഥ്,വാർഡ് മെമ്പർ ഷെല്ലി.ടി.ജോൺ തുടങ്ങി നിരവധി പ്രമുഖർ ക്യാമ്പ് സന്ദർശിച്ചു.യുവത്വം ആസ്തികളുടെ പുനർ നിർമ്മാണത്തിനായി എന്ന ലക്ഷ്യം മുൻനിറുത്തി നമ്മുടെ നാട്ടിലെ യുവത്വത്തെ രാഷ്ട്ര പുനർനിർമ്മാണ പ്രക്രിയയിൽ പങ്കാളിയാക്കുക, സാമൂഹ്യസേവനത്തിലൂടെ സ്വയം വളരുവാൻ അവർക്ക് അവസരം നൽകുക എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 26ന് ക്യാമ്പ് സമാപിക്കും.