24-suryagrahanam
റാന്നി പഴവങ്ങാടി ഗവ.യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾ വലയ സൂര്യഗ്രഹണം കാണാനുളള സൗരക്കണ്ണടകളുമായി

റാന്നി : അങ്കിളേ, ആന്റീ, ഡിസംബർ 26 വലിയ സൂര്യഗ്രഹണമാണ്. അറിയാമോ എന്താണെന്ന് ? ഞങ്ങൾ വിശദമായി പറഞ്ഞുതരാം.ഗ്രഹണം കാണാനുളള സൗരക്കണ്ണടയും തരാം.-

റാന്നി പഴവങ്ങാടി സ്‌കൂളിലെ കുട്ടികളാണ് സ്‌കൂളിന് സമീപമുളള വീടുകളിൽ ബോധവത്കരണം നടത്തുന്നത്. ഗ്രഹണക്കാഴ്ചക്ക് മുന്നോടിയായുളള പ്രചരണ പരിപാടികൾക്കും തയ്യാറെടുപ്പുകൾക്കുമായി രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും കുട്ടികളും അദ്ധ്യാപകരും ഒത്തുചേർന്നു. വലിയഗ്രഹണം വിജ്ഞാന സദസ്, സൗരക്കണ്ണട നിർമ്മാണം, ഗ്രഹണം, പഠനോപകരണ നിർമ്മാണം, ഭവന സന്ദർശനങ്ങളും ബോധവത്കരണവും, സൗരക്കണ്ണട വിതരണം, ഗ്രഹണക്കാഴ്ച കാണാൻ പൊതുജനങ്ങളെ സ്‌കൂളിലേക്ക് ക്ഷണിക്കൽ എന്നീ പ്രവർത്തനങ്ങൾ നടന്നു. പ്രഥമാദ്ധ്യാപകൻ രാജ്‌മോഹൻ തമ്പി, ശാസ്ത്ര രംഗം കോഓർഡനേറ്റർ അജിനി എഫ്, ബിനു കെ സാം, മിനി പി സദാശിവൻ, ഷിബി സൈമൺ, നിഷ, റഷീദ ബീവി, രമ്യ, ബിന്ദു ജി നായർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി. ഡിസംബർ 26 ന് വലിയ സൂര്യഗ്രഹണം കാണാനും ആകാശ വിശേഷങ്ങൾ അറിയാനും വേണ്ട ക്രമീകരണങ്ങൾ സ്‌കുളിലുണ്ട്. ജനപ്രതിനിധികളേയും പൊതുജനങ്ങളേയും പരിപാടിയിൽ പങ്കെടുപ്പിക്കും.