വള്ളിക്കോട് : പഞ്ചായത്തിൽ നിന്ന് തൊഴിൽരഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് , ആധാർ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം 31 നകം പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് അറിയിക്കുന്നു.