പത്തനംതിട്ട : കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനിയുടെ സേവനങ്ങളും ആനുകൂല്യങ്ങളും ഇൻഷ്വറൻസ് പരിരക്ഷയും കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിന് കാര്യക്ഷമമായ പ്രവർത്തനം ഉണ്ടാകണമെന്ന് ആന്റോ ആന്റണി എം.പിപറഞ്ഞു. കോഴഞ്ചേരിയിൽ പുതുതായി ആരംഭിച്ച ന്യൂ ഇന്ത്യാ അഷ്വറൻസ് ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി എറണാകുളം ചീഫ് റീജിയണൽ മാനേജർ എസ്. പ്രീത അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ മാനേജർ ഡോ. ലതാ വാര്യർ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന് ആദ്യ പോളിസി , കൈമാറി. ഡിവിഷണൽ മാനേജർ ബാബു ജോൺ, ഐ.ടി മിഷൻ കോഓർഡിനേറ്റർ ഉഷാകുമാരി, കോഴഞ്ചേരി ബ്രാഞ്ച് മാനേജർ ജഗദീഷ് പ്രഭ, അടൂർ ബ്രാഞ്ച് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജയചന്ദ്രൻ ഉണ്ണിത്താൻ , വ്യാപാരി അസോസിയേഷൻ പ്രസിഡന്റ് പ്രസാദ് ആനന്ദ ഭവൻ, എന്നിവർ പങ്കെടുത്തു.