പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, സജി കൊട്ടയ്ക്കാട്, കെ.ജാസിംകുട്ടി, ഹരികുമാർ പൂതങ്കര, എം.സി.ഷെറീഫ്, എം.ജി.കണ്ണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇൻചാർജ്ജ് അബ്ദുൾ കലാം ആസാദ്, പത്തനംതിട്ട ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സജി അലക്‌സാണ്ടർ, പോഷക സംഘടനാ ഭാരവാഹികളായ സലിം പി. ചാക്കോ, അൻസർ മുഹമ്മദ്, പി.കെ. ഇക്ബാൽ, എം.എ.സിദ്ദിക്ക്, പി.എം.അമീൻ, എം.എം.പി.ഹസ്സൻ എന്നിവർ പ്രസംഗിച്ചു.