24-konni-elephant
ആനത്താവളത്തിലെ കുട്ടിക്കുറുമ്പനെ കാണാൻ എം.എൽ.എ എത്തിയപ്പോൾ

കോന്നി: ഇടതുകാലിലെ നീർക്കെട്ട് മൂലം ചികിത്സയിലായ ആനത്താവളത്തിലെ മൂന്നര വയസുകാരൻ 'പിഞ്ചു' വിനെ കാണാൻ കെ.യു.ജനീഷ് കുമാർ എം.എൽ.എ എത്തി. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.ശ്യാം ചന്ദ്രൻ ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ സതീഷ് കുമാർ, പാപ്പാൻ കൃഷ്ണകുമാർ എന്നിവരോട് രോഗവിവരം ആരാഞ്ഞു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശപ്രകാരം വിദഗ്ദ്ധ ചികിത്സ ആരംഭിച്ചതായും, ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും അവർ അറിയിച്ചു.കൂടുതൽ പരിശോധനാ ഫലങ്ങൾ വന്നുകഴിയുമ്പോൾ ഓപ്പറേഷൻ ആവശ്യമായി വന്നാൽ അതിനാവശ്യമായ സൗകര്യം കോന്നിയിൽത്തന്നെ ഒരുക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു.