തിരുവല്ല: വേദങ്ങളാണ് ഭാരത മതങ്ങളുടെ ആദ്ധ്യാത്മിക ഉറവിടമെന്ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദ പറഞ്ഞു. മണിപ്പുഴ ദേവീക്ഷേത്രത്തിൽ വേദസത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവിനെ ആയുധമാക്കി അജ്ഞതയെ അകറ്റുന്ന അപൂർവ ശാസ്ത്രമാണ് വേദം. സമുദ്രത്തിന്റെ ആഴവും ആകാശത്തിന്റെ വിശാലതയുമുള്ള സത്യങ്ങളെ വേദങ്ങൾ തുറന്നുകാട്ടുമെന്നും സ്വാമി പറഞ്ഞു. സത്ര നിർവഹണസമിതി ചെയർമാൻ ഡോ.രമേശ് ഇളമൺ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സ്വാമി കൃഷ്ണാനന്ദ തീർത്ഥപാദർ, പി.കെ.വിഷ്ണു നമ്പൂതിരി,കെ.ആർ.പ്രതാപചന്ദ്രവർമ്മ, ബി.കെ.സുജ,നടരാജ വാധ്യാർ എന്നിവർ പ്രസംഗിച്ചു. സത്രത്തിനു മുന്നോടിയായി ധ്വജാരോഹണവും സമൂഹ നാരായണീയ പാരായണവും നടന്നു.