തിരുവല്ല: വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന ഗണിതശാസ്ത്ര ക്ലബിന്റെയും നേതൃത്വത്തിൽ ജനുവരി 4ന് തിരുവല്ല എസ്.സി.എസ്. സ്‌കൂളിൽ നടക്കുന്ന ഭാസ്‌ക്കരാചാര്യ സെമിനാർ സംസ്ഥാനതല മത്സരത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എ.ശാന്തമ്മ ഉദ്ഘാടനം ചെയ്തു. തിരുവല്ല വിദ്യാഭ്യാസ ഓഫീസർ ഡെയ്‌സി സിറിയക് അദ്ധ്യക്ഷത വഹിച്ചു. ഗണിതശാസ്ത്ര ക്ലബ് സംസ്ഥാന സെക്രട്ടറി കെ.വി.പ്രദീപ്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.വി.അനിൽ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരായ പ്രസീന (തിരുവല്ല),പ്രദീപ് (കോഴഞ്ചേരി),ഡോ.ശുഭ,പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലിന്റെ പ്രതിനിധിയായ വിൽസൺ, പ്രധാന അദ്ധ്യാപിക ഗീത.ടി.ജോർജ്ജ്, ഗണിതശാസ്ത്ര ക്ലബ് ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ.ജെ എന്നിവർ പ്രസംഗിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാനായി കോഴഞ്ചേരി എ.ഇ.ഒ യെയും റിസപ്ക്ഷൻ കമ്മിറ്റി ചെയർമാനായി തിരുവല്ല എ.ഇ.ഒ യെയും തെരഞ്ഞടുത്തു.