പന്തളം: പൗരത്വ നിയമ ഭേദഗതി പിൻ വലിക്കണെമെന്നാവശ്വപ്പെട്ട് യു.ഡി.എഫ് മതേതരത്വ കൂട്ടായ്മ നടത്തി. ജനാധിപത്യം സംരക്ഷിക്കുക ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മതേതര കൂട്ടായ്മ സംഘടിപ്പിച്ചത്.അടൂർ നിയോജക മണ്ഡലത്തിലെ കൂട്ടായ്മ പന്തളത്ത് യു.ഡി.എഫ് ജില്ലാ കൺവീനർ പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കൺവീനർ തോപ്പിൽ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ പ്രൊഫ.ഡി.കെ. ജോൺ,കെ.എസ്.ശിവകുമാർ,എ.ഷാജഹാൻ,വർഗീസ് പേരയിൽ തേരകത്തു മണി, കലാനിലയം.രാമ ചന്ദ്രൻ നായർ,പഴകുളം ശിവദാസൻ,കെ.പ്രതാപൻ,വൈ.യാക്കൂബ്,ഡി.എൻ.തൃദീപ്,ഏഴംകുളം അജു,കെ.എൻ.അച്യുതൻ,നരേന്ദ്രനാഥ്, രാഹുൽ മാങ്കൂട്ടം,ബിജു ഫിലിപ്പ്,മണ്ണടി പരമേശ്വരൻ,പൊടിമോൻ.കെ.മാത്യു,സജു മിഖായേൽ,സിദ്ധിക്ക് റാവുത്തർ,നൗഷാദ് റാവുത്തർ,കെ.ആർ.വിജയകുമാർ,രഘു പെരുംപുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.