തിരുവല്ല: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും തൊഴിലില്ലായ്മക്കും പൗരത്വ ബില്ലിനെതിരെയും കേരളാ യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി.സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ബിനു കുരുവിള അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റിയംഗം വർഗീസ് മാമ്മൻ,യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറിമാരായ വി.ആർ.രാജേഷ്, ജോമോൻ ജേക്കബ്,ജെൻസി കടവുങ്കൽ,വൈസ് പ്രസിഡന്റ് സജി കൂടാരത്തിൽ,ജോസ് പഴയിടം,അനീഷ് വി.ചെറിയാൻ,ഡോ.ടിജു ചാക്കോ,സിറിൽ സി.മാത്യു,ജോബി ജോയി,രാജു തിരുവല്ല,ജെബിൻ റാന്നി,ഫിജി ഫെലിക്‌സ്,പുന്നൂസ് ജോസഫ്,അഞ്ജു കോച്ചേരി,ഗോകുൽ ഓതറ,റെനി തങ്കച്ചൻ,അജീഷ് ഇട്ടി എന്നിവർ പ്രസംഗിച്ചു.