മല്ലപ്പള്ളി: മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ ക്രൈസ്തവസഭകളും വ്യാപാരി വ്യവസായികളും പൗരാവലിയും ചേർന്ന് നടത്തിവരുന്ന 47ാമത് സംയുക്ത ക്രിസ്മസ് കരോൾ 26ന് 4.30ന് ബേത്‌ലഹേം നഗറിൽ നടക്കും. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ശാന്തിഗിരി ആശ്രമം തിരുവന്തപുരം ക്രിസ്മസ് സന്ദേശം നൽകും.വിവിധ ഇടവകകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നുമുള്ള സംഘങ്ങൾ ഗാനങ്ങൾ ആലപിക്കും വിവിധ പരിപാടികളും അവതരിപ്പിക്കും.