23crime
പ്രതി സുനീഷ്

പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പിടിയിൽ. വെച്ചൂച്ചിറ വേങ്ങഴ വീട്ടിൽ താമസിക്കുന്ന ഇടുക്കി സ്വദേശി സുനീഷാണ് (29) പിടിയിലായത്.

കഴിഞ്ഞ 12ന് അന്യസംസ്ഥാന തൊഴിലാളിയോട് കോൺക്രീറ്റ്
ജോലി ഉണ്ടെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി ആശുപത്രിയിലെത്തിച്ച ശേഷം കോൺട്രാക്ടറെ വിളിക്കാനെന്നുപറഞ്ഞ് മൊബൈൽ ഫോൺ വാങ്ങി കടക്കുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ആശുപത്രിയിലെ സിസിടിവി കാമറ പരിശോധിച്ചുമാണ് സുനീഷിനെ കണ്ടെത്തിയത്. മുമ്പും മോഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇയാൾ മൊബൈൽ ഫോൺ വിറ്റിരുന്ന എരുമേലിയിലെത്തിച്ച് തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പത്തനംതിട്ട ഡി.വൈ.എസ്.പി സജീവ്, ഐ.എസ്.എച്ച്.ക്യൂ നുഅ്മാൻ, എസ്. പ്രജീഷ് ടി.ഡി, എസ്.ഐ ഷാജു, എ.എസ്.ഐ രാധാകൃഷ്മൻ, എസ്.സി.പി.ഒ സവിരാജൻ, സി.പി.ഒ വിജയകുമാർ, , ബിബിൻ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.