തിരുവല്ല: എസ്.എൻ.ഡി.പി യോഗം കിഴക്കൻമുത്തൂർ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 26, 27 തീയതികളിൽ നടക്കും. 26ന് രാവിലെ 6 ന് ഗണപതിഹോമം,തുടർന്ന് കലശപൂജ 9ന് ധർമ്മപതാക ഉയർത്തൽ,ഒന്നിന് ഗുരുപൂജാ പ്രസാദം,വൈകിട്ട് 6 .30ന് വിശേഷാൽ ദീപാരാധ 7ന് പറവഴിപാട്, എട്ടിന് അറിവിലേക്കൊരു ചുവട്- ദൃശ്യാവിഷ്‌കാരം 27 ന് രാവിലെ 9 ന് ഗുരുദേവ ഭാഗവത പാരായണം 6.30ന് വിശേഷാൽ ദീപാരാധന. ഏഴിന് കുട്ടികളുടെ വിവിധ കലാപരിപാടികൾ.