ചെങ്ങറ: സി.പി. എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും,കെ.എസ്.കെ.ടി യു നേതാക്കളും ചെങ്ങറ സമരഭൂമിയിലെത്തി. സമരം തുടങ്ങിയ കഴിഞ്ഞ 13 വർഷത്തിനിടയിൽ ആദ്യമായാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ സമരക്കാർ ഇവിടെ പ്രവേശിപ്പിക്കുന്നത്. നേതാക്കളെ സമരക്കാർ സ്വീകരിച്ച് തങ്ങളുടെ ജീവൽ പ്രശ്‌നങ്ങൾ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്‌നങ്ങൾ പരിഹരിക്കാനാവശ്യമായ സഹായം ചെയ്യുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉറപ്പു നൽകി. തുടർന്ന് സമരഭൂമിയിൽ ചേർന്ന യോഗം കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.ടി.ആർ ശശി അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ഏരിയ ആക്ടിംഗ് സെക്രട്ടറി ശ്യാംലാൽ,കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ,പ്രസിഡന്റ് പി.എസ് കൃഷ്ണകുമാർ,സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം.എസ് ഗോപിനാഥൻ, വർഗീസ് ബേബി, ലോക്കൽ സെക്രട്ടറി ജിജോ മോഡി,സോമരാജൻ കടക്കൽ എന്നിവർ സംസാരിച്ചു.