stall
അടുർ ശ്രീ മൂലം മാർക്കറ്റിൽ പുതിയതായി നിർമ്മിച്ച ഇറച്ചി സ്റ്റാളിന്റെ നഗരസഭ ചെയർപേഴ്സൺ ഷൈനി ബോബി ഉദ്ഘാടനം ചെയ്യുന്നു.

അടൂർ :ശ്രീമൂലം മാർക്കറ്റിൽ പുതിയതായി നിർമ്മിച്ച ഇറച്ചി സ്റ്റാളിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷൈനി ബോബി നിർവഹിച്ചു. 2018 -19 ജനകീയാസൂത്രണ പദ്ധതിയിൽരെപ്പെടുത്തിയാണ് ഇറച്ചി സ്റ്റാൾ നിർമ്മിച്ചത്.നഗരസഭ വൈസ് ചെയർമാൻ ജി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.എൻ.ഡി.രാധാകൃഷ്ണൻ,ടി.മധു,ശോഭ തോമസ്,മറിയാമ്മ ജേക്കബ്,അന്നമ്മ ഏബ്രഹാം,ഷൈനി ജോസ്, അജി പി വർഗീസ്,രാജി ചെറിയാൻ,മണിയമ്മ,അയ്യൂബ്,താജുദ്ദീൻ,ഗീത തങ്കപ്പൻ എന്നിവർ പങ്കെടുത്തു.