24-ayroor
അയിരൂർ ശ്രീ നാരായണ കൺവൻഷൻ

കോഴഞ്ചേരി: ​ശ്രേഷ്ഠമായ സമൂഹസൃഷ്ടിക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയുന്നത് സ്ത്രീകൾക്കാണെന്ന് യോഗം അസി.. സെക്രട്ടറി വനജാവിദ്യാധരൻ പറഞ്ഞു. കുട്ടികളുടെ വളർച്ചയിൽ കൂടെ നിൽക്കാനും ശ്രദ്ധിക്കാനും അമ്മമാർക്ക് കഴിയണം.കുട്ടികൾ വഴി തെറ്റുന്നതിൽ വലിയ പങ്ക് അമ്മമാർക്കുമുണ്ടെന്ന് അവർ പറഞ്ഞു. അയിരൂർ ശ്രീനാരായണ കൺവെൻഷനിലെ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കോഴഞ്ചേരി യൂണിയൻ വനിതാസംഘം പ്രസിഡന്റ് വിനീതാ അനിൽ അദ്ധ്യക്ഷത വഹിച്ചു.പാലാ നിർമ്മല മോഹനൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വനിതാ സംഘം സെക്രട്ടറി അനിതാ ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് വിലാസിനി പ്രഭാകരൻ, ഓമനാ സോമൻ എന്നിവർ സംസാരിച്ചു.
ഉച്ചകഴിഞ്ഞ് നടന്ന യുവജനസമ്മേളനം പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ഗുരുദർശനങ്ങളിൽ നിന്ന് യുവാക്കൾക്ക്കിട്ടുന്നത് ശരിയായ ദിശാബോധമാണെന്ന് അദ്ദേഹം പറഞ്ഞു.യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.ശ്രീ നാരായണ പഠന കേന്ദ്രം ഡയറക്ടർ വി ജയലാൽ നെടുങ്കണ്ടം മുഖ്യ പ്രഭാഷണം നടത്തി.സി.വി.സോമൻ, അഡ്വ.സോണി.പി.ഭാസ്‌കർ ,എൻ.എൽ.രാജൻ കഴിക്കാലാ, ജിനുദാസ് എൻ.സജിമോൻ എന്നിവർ സംസാരിച്ചു.

------------------------
ഇന്നത്തെ പരിപാടി
രാവിലെ 9 ന് ഭക്തിഗാനസുധ .10 ന് ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും.കോടു കുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമി കാർമ്മികത്വം വഹിക്കും.യോഗം കൗൺസിലർ രേഖാ അനിൽ ധ്യാന സന്ദേശം നൽകും.വൈകിട്ട് 4ന് മഹാ സർവൈശ്വര്യപൂജ