തിരുവല്ല: കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കരുണാകരൻ അനുസ്മരണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി രതീഷ് പാലിയിൽ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ,ശ്രീജിത്ത് മുത്തൂർ, നെബു,രാജേഷ് മാലിയിൽ ബിജിമോൻ ചാലാക്കേരി, സാറാമ്മ ഫ്രാൻസിസി,റീനാ ശാമുവേൽ, ശ്രീകുമാർ പിള്ള,ഹരി പി.നായർ എന്നിവർ പ്രസംഗിച്ചു.