വെച്ചൂച്ചിറ: മണ്ണടിശ്ശാല ഗൗരീശങ്കരത്തിൽ (ഓതറ) ഹരിപ്രസാദ് വെച്ചൂച്ചിറ (54) നിര്യാതനായി. ഭാരതീയ ഹിന്ദു ആചാര്യസഭ ദേശീയ സെക്രട്ടറി, വിവേകാനന്ദ വിശ്വദർശന കേന്ദ്രം ഡയറക്ടർ,കെ.ആർ.നാരായണൻ സ്റ്റഡി സെന്റർ ഡയറക്ടർ, പരുവ മഹാദേവക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. മാതൃഭൂമി സ്റ്റഡി സർക്കിൾ പത്തനംതിട്ട ജില്ലാ മുൻ പ്രസിഡന്റ് ,ഐ.എൻ.റ്റി.യു.സി. ജില്ലാ ക്രെട്ടറി, ജെ.എസ്.എസ്.ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പരേതരായ ശങ്കരൻ നായരുടെയും ഗൗരിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ദേവയാനി. സഹോദരങ്ങൾ: കുസുമകുമാരി,ഉഷാകുമാരി, പരേതനായ മോഹൻകുമാർ. സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് വീട്ടുവളപ്പിൽ നടക്കും.