police
ജനമൈത്രി പൊലീസിന്റെ ജില്ലാതല ഫുട്ബോൾ മത്സരം ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: ജനമൈത്രി പൊലീസ് ജനമൈത്രി സമിതി ജനമൈത്രി യൂത്ത് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാതല ഫുട്ബോൾ മത്സരം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഉദ്ഘാടനം ചെയ്തു. ജീവിതമാണ് ലഹരി എന്ന സന്ദേശമുയർത്തിയാണ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നത്. മത്സരം ആരംഭിക്കുന്നതിനു മുൻപ് ഫുട്ബോൾ ടിം അംഗങ്ങളും പൊലീസും സമിതി അംഗങ്ങളും സൈബർ കുറ്റകൃത്യങ്ങളിൽ പെടില്ല എന്ന സത്യ പ്രതിഞ്ജ എടുത്തു. തുടർന്ന് സീതത്തോട് പൊലീസ് സ്റ്റേഷൻ ടീമും അടൂർ ജനമൈത്രി ടീമും തമ്മിൽ സൗഹൃദ മത്സരം നടത്തി. ജനമൈത്രിസമിതി അംഗം പറക്കോട് ജി.മനോജ് അദ്ധ്യക്ഷനായി.അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർദ്, സി.ഐമാരായ യു.ബിജു,ജയകുമാർ,ടി.ബിജു,ആർഷാദ്, സമിതി അംഗങ്ങളായ തോമസ് ജോൺ മോളേത്ത്,കോടിയാട്ട് രാമചന്ദ്രൻ, ഹർഷകുമാർ, സൈമൺ അലക്സാണ്ടർ മുതലാളി,അഡ്വ.സന്ദീപ് രാജ് എന്നിവർ പ്രസംഗിച്ചു.ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ടീമുകൾ പങ്കെടുക്കും.അടൂർ ഓൾ സെയിന്റ്സ് പബ്ലിക് സ്കൂൾ,മണക്കാല തപോവൻ പബ്ലിക് സ്കൂൾ എന്നിവടങ്ങളിലാണ് മത്സരം നടക്കുന്നത്. മത്സരം 29ന് അവസാനിക്കും.