ഇരവിപേരൂർ: സെന്റ് ജോൺസ് ഹൈസ്കൂളിൽ 1982-1988 ബാച്ചിൽ പഠിച്ച വിദ്യാർത്ഥികളുടെ സംഗമം നാളെ 10ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.ആ കാലഘട്ടത്തിൽ സ്‌കൂൾ ലീഡർ ആയിരുന്ന ജിജി പോൾ തോമസ് കൺവീനർ ആയിട്ടുള്ള കമ്മിറ്റി അന്ന് പഠിപ്പിച്ച അദ്ധ്യപകരെ ആദരിക്കും.സംഗമത്തിൽ സ്‌കൂളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ചികിത്സ നൽകുന്നതിനായി മെഡിക്കൽ എയ്ഡ് സ്‌കൂൾ ഹെഡ് മാസ്റ്റർക്ക് കൈമാറും.