പത്തനംതിട്ട : ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്ര എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയനിലെ 82-ാം നമ്പർ കോന്നി ശാഖാ ഗുരുക്ഷേത്രത്തിൽ നിന്ന് നാളെ പുറപ്പെടും. രാവിലെ 8.30 മുതൽ രജിസ്ട്രേഷൻ . 9ന് പ്രത്യേക പൂജ.
11ന് പദയാത്ര സമ്മേളന ഉദ്ഘാടനം ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി നിർവഹിക്കും. ജില്ലാ പ്രസിഡന്റ് പി.എൻ മധുസൂദനൻ അദ്ധ്യക്ഷത വഹിക്കും. പദയാത്രാ ക്യാപ്ടൻ പി.എസ് ലാലൻ ധർമ്മ പതാക ഏറ്റുവാങ്ങും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, സെക്രട്ടറി ഡി. അനിൽ കുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ സെക്രട്ടറി മണിയമ്മ ഗോപിനാഥൻ, ശിവഗിരിമഠം സഭ ജോയിന്റ് രജിസ്ട്രാർ ഡി. അജിത് കുമാർ, ശിവഗിരിമഠം ഉപദേശക സമിതിയംഗം സി.കെ വിദ്യാധരൻ, മാതൃസഭ സംസ്ഥാന പ്രസിഡന്റ് വി.എൻ കുഞ്ഞമ്മ, പദയാത്രാ രക്ഷാധികാരി കെ.എൻ.സത്യാനന്ദ പണിക്കർ, പദയാത്ര കൺവീനർ എൻ. സുരേഷ്, കോന്നി 92-ാം ശാഖ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്ട്, സെക്രട്ടറി എ.എൻ അജയകുമാർ, കേന്ദ്ര സമിതിയംഗങ്ങളായ പി.കെ ലളിതമ്മ, വി.ജി വിശ്വനാഥൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.കെ പുരുഷോത്തമൻ, ജി. രാജേന്ദ്രൻ, ഖജാൻജി പി.ജി ഓമനക്കുട്ടൻ, മാത്യസഭ ജില്ലാ പ്രസിഡന്റ് വി.കെ ഓമന, സെക്രട്ടറി ജയശ്രീ തമ്പി, ശിവഗിരിമഠം യുവജനസഭ ജോ. സെക്രട്ടറി ശ്യാമശിവൻ, ജില്ലാ പ്രസിഡന്റ് ജിത്തു പി. സത്യൻ, സെക്രട്ടറി മഹിമ, പദയാത്ര കോ-ഓർഡിനേറ്റർ സി.എസ് വിശ്വംഭരൻ എന്നിവർ സംസാരിക്കും.
ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.കെ സോമസുന്ദരൻ, സഭ ജില്ലാ ജോ. സെക്രട്ടറി ഉഷ മോഹനൻ, തിരുവല്ല മണ്ഡലം സഭാ പ്രസിഡന്റ് കെ.കെ രവി, അടൂർ മണ്ഡലം സഭാ പ്രസിഡന്റ് വിജയൻ, സെക്രട്ടറി പി. സുനിൽ കുമാർ, തിരുവല്ല മണ്ഡലം സെക്രട്ടറി കെ.എ വിജയൻ, റാന്നി മണ്ഡലം സെക്രട്ടറി ടി.കെ സോമൻ, കോന്നി മണ്ഡലം കൺവീനർ എം. സുരേഷ് എന്നിവർ പങ്കെടുക്കും.
നാളെ ഉച്ചയ്ക്ക് 2.30ന് ശ്രീനാരായണ ഗുരുക്ഷേത്രത്തിൽ നിന്ന് യാത്ര ആരംഭിക്കും. പദയാത്രാ രക്ഷാധികാരി കെ.എൻ സത്യാനന്ദ പണിക്കർ തീർത്ഥാടന സന്ദേശം നൽകും.വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകും.26ന് വൈകിട്ട് 6.30ന് വകയാർ സെൻട്രൽ ഗുരുമന്ദിരത്തിൽ പദയാത്ര രക്ഷാധികാരി അഡ്വ.കെ.എൻ.,സത്യാനന്ദപ്പണിക്കർ സന്ദേശം നൽകും.
27ന് 11.45ന് കലഞ്ഞൂർ ആൽത്തറയിൽ നടക്കുന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.എൻ മധുസൂദനൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 6ന് പിറവന്തൂർ ഗുരുമന്ദിരത്തിൽ സി.എസ് വിശ്വംഭരൻ സന്ദേശം നൽകും. 28ന് ഏരൂർ ഗുരുമന്ദിരത്തിലും 29ന് പള്ളിക്കൽ ഗുരുമന്ദിരത്തിലും സഭാ ജില്ലാ പ്രസിഡന്റ് പി.എൻ മധുസൂദനൻ സന്ദേശം നൽകും. 30ന് ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും.
സ്വാഗതസംഘം ഭാരവാഹികൾ - ശിവഗിരി മഠത്തിലെ പ്രകാശാനന്ദസ്വാമി, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിലെ വിശുദ്ധാനന്ദ സ്വാമി (മുഖ്യ രക്ഷാധികാരികൾ), സഭ കേന്ദ്രസമിതിയംഗം അഡ്വ.കെ.എൻ സത്യാനന്ദപണിക്കർ (രക്ഷാധികാരി), ജില്ലാ പ്രസിഡന്റ് പി.എൻ മധുസൂദനൻ (ചെയർമാൻ), ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.കെ പുരുഷോത്തമൻ, ജി. രാജേന്ദ്രൻ(വൈസ് ചെയർമാൻമാർ), ജില്ല സെക്രട്ടറി മണിയമ്മ ഗോപിനാഥൻ ( ജനറൽ കൺവീനർ), റാന്നി മണ്ഡലം പ്രസിഡന്റ് സി.എസ് വിശ്വംഭരൻ (കോ-ഓർഡിനേറ്റർ), ജില്ലാ ജോ. സെക്രട്ടറി എൻ.കെ സോമസുന്ദരൻ, സഭാ ജില്ലാ ജോ. സെക്രട്ടറി ഉഷാ മോഹനൻ, കോന്നി ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്ട്, ശ്യാമശിവൻ (ജോയിന്റ് കൺവീനർമാർ), സഭാ ജില്ലാ ഖജാൻജി പി.ജി ഓമനക്കുട്ടൻ (ഖജാൻജി)