മല്ലപ്പള്ളി- ശ്രീനാരായണ ഗുരുദേവ കൃതികളെ ആസ്പദമാക്കി ശ്രീനാരായണ ഗുരു വാട്‌സ് ആപ്പ് ഗ്രൂപ്പ് (97455001847) നടത്തിയ ചോദ്യോത്തര പംക്തിയായ ത്രിമംഗളം സീസൺ 3-2019 ന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം രമാ ജയപ്രകാശ് (പത്തനംതിട്ട), രണ്ടാം സ്ഥാനം ശോഭന വിജയൻ (കോതമംഗലം), മൂന്നാം സ്ഥാനം സിനി രാജേഷ് (പൂനൈ) എന്നിവർ കരസ്ഥമാക്കി. വിജയികൾക്ക് ഗുരുദേവന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണ പതക്കവും പ്രശംസാപത്രവും ശ്രീനാരായണധർമ്മം എന്ന ഗ്രന്ഥവും സ്വാമി വിശ്വലാനന്ദ വിതരണം ചെയ്തു. മുൻ സീസണുകളിലും ഇക്കൊല്ലവും വിജയികളായ ആശ രാജേന്ദ്രൻ, ഗോകുൽകൃഷ്ണ, പ്രസാദ് താളുങ്കൽ, സുജലാ രാജേന്ദ്രൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. മികച്ച പ്രകടനംനടത്തിയ വി.പി വിജയൻ, സരള പ്രകാശ്, രോഹിണി സാബു, ആശ സിംഗ്, അനിത രാജേഷ് എന്നിവർക്ക് പ്രശംസാപത്രവും ഗ്രന്ഥവും വിതരണം ചെയ്തു. മാവേലിക്കര കെ ആർ ഉദയൻ അഡ്മിൻ ആയ ഗ്രൂപ്പിന്റെ ജഡ്ജിംഗ് പാനൽ അംഗങ്ങളായ ഓമന രാജൻ (ചെങ്ങന്നൂർ) അനിൽകുമാർ (കുന്നത്തൂർ), റെജി തേക്കുങ്കൽ (മല്ലപ്പള്ളി), ജഗൽ കുമാർ (അടുവാശേരി), പ്രതീഷ് (അങ്കമാലി) എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.