പത്തനംതിട്ട: പന്തളം യുണൈറ്റഡ് ക്ലിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ പന്തളത്തെയും സമീപ പ്രദേശങ്ങളിലെയും ഇടവകളെ പങ്കെടുപ്പിച്ച് സംയുക്ത ക്രിസ്‌മസ് ആഘോഷം സംഘടിപ്പിക്കും.വൈകിട്ട് 3.30ന് മുട്ടാർ സെന്റ് ജോർജ് നഗറിൽ നിന്നും ക്രിസ്തുമസ് റാലി ആരംഭിക്കും.സർക്കിൾ ഇൻസ്‌പെക്ടർ ഇ.ഡി ബിജു ഫ്‌ളാഗ് ഓഫ് ചെയ്യും. 5ന് കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളി അങ്കണത്തിൽ ചേരുന്ന പൊതുസമ്മേളനം മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.റവ.ജോൺ ദാനിയേൽ കോർ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും.ഡോ.ജോഷ്വ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നൽകും. ആന്റോ ആന്റണി എം.പി, ചിറ്റയം ഗോപകുമാർ എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ ടി.കെ സതി തുടങ്ങിയവർ പ്രസംഗിക്കും.റവ.ജോൺ ദാനിയേൽ കോർ എപ്പിസ്‌കോപ്പ,ഡോ.നൈനാൻ ഡി.ജോർജ്,ജേക്കബ് കുഴിപ്പാറ, ഷിബു മേലേൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.