അടൂർ:നാലാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് നടത്തുന്ന ഷോർട്ട് ഫിലിം മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു. 2019ൽ ചിത്രീകരിച്ചതും 20 മിനിട്ടിൽ കൂടാത്തതുമായ ചിത്രങ്ങളാണ് പരിഗണിക്കുന്നത്.രണ്ട് ഡി.വി.ഡിയും ഇന്റർനാഷണൽ ഫിലീം ഫെസ്റ്റിവൽ ഒഫ് ഇന്ത്യ എന്ന അക്കൗണ്ടിൽ മാറ്റാവുന്ന 250 രൂപയുടെ ഡ്രാഫ്റ്റും ജനുവരി 25നകം ജനറൽ കൺവീനർ, ഐ.എഫ്.എഫ്.എ,കണിയാംപറമ്പിൽ ബിൽഡിംഗ്,എം.ജി റോഡ്, പന്നിവിഴ അടൂർ.691523 എന്ന വിലാസത്തിൽ ലഭിക്കണം.