തണ്ണിത്തോട് : എസ്.എൻ.ഡി.പി യോഗം 1421-ാം നമ്പർ ശാഖയിലെ മണ്ഡല ചിറപ്പ് മഹോത്സവ സമാപനം 27ന് എസ്.എൻ ജംഗ്ഷനിലെ ഗുരുസന്നിധിയിൽ നടക്കും. രാവിലെ 6ന് പ്രഭാത പൂജ, 8ന് ഭാഗവത പാരായണം, 12ന് അന്നദാനം, 2ന് ബിജു പുളിക്കലേത്തിന്റെ പ്രഭാഷണം, വൈകിട്ട് 6.30ന് ദീപാരാധന, പ്രാർത്ഥന എന്നിവയുണ്ടാകും.