ചെങ്ങന്നൂർ: വല്ലന ഗുരുദേവ മഹാദേവ ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് മഹോത്സവവും ശാസ്താവിന് മണ്ഡലപൂജയും 27ന് നടക്കും. രാവിലെ 8ന് ഭാഗവതപാരായണം, 11ന് ശാസ്താവിന് മണ്ഡല പൂജ, വല്ലന മോഹനൻ തന്ത്രി കാർമ്മികനായിരിക്കും. 11.45ന് മഹാഗുരുപൂജ, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 6.15ന് ദീപാരാധന, 7ന് ഭജന.