25-intuc

പത്തനംതിട്ട: ജില്ലയിലെ നദികളിൽ നിന്ന് മണൽ വാരുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി പ്രവർത്തകർ ജില്ലാകളക്ടർ പി.ബി.നൂഹിന് നിവേദനം നൽകി. മണൽ വാരൽ തൊഴിലാളികളായ രണ്ടായിരത്തോളംപേരും അനുബന്ധ തൊഴിലാളികളായ മൂവായിരത്തോളം പേരും മറ്റു തൊഴിലില്ലാതെ പട്ടിണിയിലുമാണ്. അസംസ്‌കൃത സാധനങ്ങളുടെ ദൗർലഭ്യം നിർമ്മാണ മേഖലയും പ്രതിസന്ധിയിലാണ്. പാറലോബികൾ ഈ മേഖലയെ കൊള്ളയടിക്കുന്ന സ്ഥിതിയിലുമാണ്.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും നിർമ്മാണ മേഖലയിലെ സ്തംഭനം ഒഴിവാക്കാനും സർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി ജില്ലയിലെ നദികളിൽ നിന്ന് മണൽ വാരുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.ഷംസുദ്ദീന്റെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളായ ഹരികുമാർ പൂതങ്കര, പി.കെഗോപി, ​ പി.കെ ഇക്ബാൽ, ജി.ശ്രീകുമാർ എന്നിവർ ജില്ലാ കളക്ടർക്ക് പരാതി നൽകി.