വാഴമുട്ടം : എസ്.എൻ.ഡി.പി യോഗം 1540-ാം നമ്പർ ശാഖയിലെ 36-ാമത് പ്രതിഷ്ഠാ വാർഷികവും കുടുംബസംഗമവും ഇന്ന് നടക്കും. രാവിലെ 10.30ന് പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സി.എസ് പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിക്കും. കോട്ടയം ഗുരുസേവാ നികേതനിലെ സൗമ്യ അനിരുദ്ധൻ പ്രഭാഷണം നടത്തും.ശാഖാ സെക്രട്ടറി ടി.എൻ ഗോപിനാഥൻ, യൂണിയൻ കൗൺസിലർ പി.കെ പ്രസന്നകുമാർ, ശാഖാ വൈസ് പ്രസിഡന്റ് കെ. പീതാംബരൻ എന്നിവർ സംസാരിക്കും.
ഉച്ചയ്ക്ക് അന്നദാനത്തിന് ശേഷം 2ന് ഭാഗവതപാരായണം ആരംഭിക്കും. വൈകിട്ട് 6.30ന് ദീപാരാധന, ഗുരുപൂജ. 7ന് ഗുരുനാമകീർത്തനങ്ങൾ.